പഞ്ചാബ് കിംഗ്സിനെതിരായ അവസാന ഐപിഎൽ മത്സരത്തിൽ സണ്റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുക ക്യാപ്റ്റനില്ലാതെ. കെയ്ൻ വില്യംസണിന് കളിക്കാൻ കഴിയില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞിൻറെ ജനനത്തിന് ശേഷം വിൽയംസൺ ന്യൂസിലൻഡിലേക്ക് മടങ്ങുകയാണ്. ഇതിൻറെ ഭാഗമായാണ് താരം ബയോ ബബിൾ വിട്ടത്. വില്യംസൺ നാട്ടിലേക്ക് മടങ്ങിയ വാർത്ത സണ്റൈസേഴ്സ് ട്വീറ്റ് ചെയ്തു.
2022ലെ ഐപിഎല്ലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻറെ പ്രകടനം പ്രതീക്ഷ നൽകുന്നതായിരുന്നില്ല. 13 മൽസരങ്ങളിൽ നിന്നും 19 ശരാശരിയിൽ 216 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഓപ്പണിംഗ് ബാറ്റ്സ്മാനെന്ന നിലയിൽ കളിച്ച വില്യംസണിൻറെ മന്ദഗതിയിലുള്ള വേഗത പലപ്പോഴും ബാറ്റിംഗ് ടീമിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. വെറും 93.51 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത വില്യംസണെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പല സീനിയർ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ആറാം നമ്പറിലാണ് വില്യംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. പുറത്താകാതെ 8 റൺസാണ് അദ്ദേഹം നേടിയത്.