റോഡപകടക്കേസിൽ ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി. പഞ്ചാബിലെ പട്യാല ഹൗസ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കീഴടങ്ങാൻ സമയം വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.