നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് വിൻസെൻറ് സാമുവലിൻറെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുമ്പാകെ ബിഷപ്പ് ഹാജരായി.
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയവേയാണ് നെയ്യാറ്റിൻകര ബിഷപ്പ് ജാമ്യത്തിനായി ഇടപെട്ടതെന്നാണ് ആരോപണം. ജാമ്യത്തിനായി ബിഷപ്പിനെ സമീപിക്കാൻ ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായി ദിലീപ് ആരോപിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാലചന്ദ്രകുമാറിന് ഈ പേരിൽ 10 ലക്ഷം രൂപ ലഭിച്ചെന്നാണ് ആരോപണം.