നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സി.പി.എം നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം നേതാക്കളും സർക്കാരും ഒത്തുകളിച്ച് കേസ് ഒത്തുതീർപ്പാക്കുകയാണ്. അന്വേഷണം പാതിവഴിയിൽ നിർത്തിയ ശേഷമാണ് കേസ് കോടതിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന അതിജീവയുടെ ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. തെളിവുകൾ ലഭിച്ചാൽ ഇടനിലക്കാരുടെ പേരുകൾ വെളിപ്പെടുത്തും. ഈ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. അതിജീവൻറെ ആരോപണം കേരള സമൂഹത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ പൂഞ്ഞാർ എം.എൽ.എ പിസി ജോർജിന് വേണ്ടി സർക്കാർ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സതീശൻ ആരോപിച്ചു. പി.സി ജോർജിൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് ആഭ്യന്തര വകുപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ജാമ്യത്തിനായി ഇടനിലക്കാർ പ്രവർത്തിച്ചു. എന്തുകൊണ്ടാണ് സർക്കാരിൻറെ ഇൻറലിജൻസ് സംവിധാനം? സതീശൻ ചോദിച്ചു.