കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കാനൊരുങ്ങി ശ്രീലങ്ക. നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. ത്യാഗങ്ങളും വിട്ടു വീഴ്ചകളും നടത്താൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേശീയ സമിതി രൂപീകരിച്ചത്. രാജ്യത്ത് എല്ലാ ദിവസവും 15 മണിക്കൂർ വൈദ്യുതി മുടങ്ങും. പ്രതിസന്ധി മറികടക്കുന്നതിൻറെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. അതുപോലെ, രാജ്യത്ത് ഒരു ദിവസത്തെ പെട്രോൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, “അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി അതിൻറെ ഏറ്റവും അപകടകരമായ നിലയിലാണ്. വരാനിരിക്കുന്ന മാസങ്ങൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മാസങ്ങളായിരിക്കും. ത്യാഗങ്ങളും വിട്ടു വീഴ്ചകളും നടത്താൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.