താജ്മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. താജ്മഹലിൻറെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എഎസ്ഐ ചിത്രങ്ങൾ പങ്കുവെച്ചത്. ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എ.എസ്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.