തനിക്കെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് സ്പെയ്സ് എക്സ്, ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്ക്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ ടെസ്ലയുടെ ഓഹരികളുടെ വില ഇടിഞ്ഞു. 10 ശതമാനം വരെ വില ഇടിഞ്ഞ ടെസ്ലയ്ക്ക് തിരിച്ചടി തുടരുമെന്നാണ് റിപ്പോർട്ടുകൾ.
2016ൽ വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. 2018ൽ, ലൈംഗികാരോപണങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കാൻ സ്പേസ് എക്സ് എയർഹോസ്റ്റസ്സുകൾക്ക് 250,000 ഡോളർ നൽകി.
സ്പേസ് എക്സിൻറെ കോർപ്പറേറ്റ് ജെറ്റ് ഫ്ലീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു അറ്റൻഡറിനോട് മസ്ക് അപമര്യാദയായി പെരുമാറി. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, മസ്ക് നഗ്നത പ്രദർശിപ്പിക്കുകയും അവളുടെ സമ്മതമില്ലാതെ സ്ത്രീയുടെ കാൽ തടവുകയും ഉത്തേജിപ്പിക്കുന്ന മസാജ് നൽകിയാൽ കുതിരയെ വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫ്ലൈറ്റ് അറ്റൻഡൻറായി ജോലി ലഭിച്ച ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് നേടാനും നിർദ്ദേശം നൽകി.