ദേശീയ ഡെങ്കിപ്പനി ദിനമായ ഇന്ന്, ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിയുടെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ ചികിത്സ തേടണം. നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗവും മരണവും വഷളാകുന്നത് തടയാൻ കഴിയും.
ഡെങ്കിപ്പനി ഒരു വൈറൽ രോഗമാണ്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്ത് മനുഷ്യരെ കടിക്കുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസത്തിനുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
രോഗലക്ഷണങ്ങൾ