അർബുദം നേരത്തെ കണ്ടെത്താൻ ജീവൻ രക്ഷാ പരിശോധനാ പദ്ധതിയുമായി യുഎഇ. വീട്ടിൽ പരിശോധിക്കാവുന്ന ഡിഎൻഎ പരിശോധനാ കിറ്റ് പുറത്തിറക്കി ക്യാൻസറിനെതിരായ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് രാജ്യമിപ്പോൾ. കോവിഡ് -19 പിസിആർ ടെസ്റ്റിനു സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വൻകുടൽ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളും ഇതിനു കണ്ടെത്താൻ കഴിയുന്നതാണ്.
ജർമ്മൻ കമ്പനിയായ മെയിൻസ് ബയോമെഡ് പുറത്തിറക്കിയ കിറ്റിന്റെ വില 450 ദിർഹമാണ്. ജൂൺ 8 മുതൽ ദുബായിലെ സിലിക്കൺ ഒയാസിസിലെ ദാന്തെ ലാബ്സ് ജീനോമിക്സ് വഴി കിറ്റുകൾ ഓൺലൈനിൽ ലഭ്യമാകും.
ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ 2020 ലെ കണക്കുകൾ പ്രകാരം, വൻകുടൽ കാൻസർ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ക്യാൻസറാണ്. യുഎഇയിലെ മൊത്തം കേസുകളുടെ 10.6 ശതമാനവും വൻകുടൽ അർബുദമാണ്.