നീണ്ട ഇടവേളയ്ക്ക് ശേഷം ജെറ്റ് എയർവേയ്സിനു വാണിജ്യ സർവീസുകൾ പുനരാരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആകാശത്തേക്ക് മടങ്ങുന്ന ജെറ്റ് എയർവേയ്സ് ഏപ്രിൽ, മെയ് മാസങ്ങളിൽ ട്രയൽ ഫ്ലൈറ്റ് നടത്തിയിരുന്നു. ജെറ്റ് എയർവേയ്സ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണ പറക്കലിൽ വിജയിച്ചതിനെ തുടർന്ന് ഡിജിസിഎ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്) നൽകി.
ജെറ്റ് എയർവേയ്സ് ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നമ്പർ എയർലൈനായിരുന്നു. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഇപ്പോൾ വീണ്ടും ടേക്ക് ഓഫിനു തയ്യാറെടുക്കുകയാണ്. ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് ജെറ്റ് എയർവേയ്സ് ലക്ഷ്യമിടുന്നത്.