വരാനിരിക്കുന്ന ധനനയ അവലോകന യോഗത്തിലും നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തി 4.4 ശതമാനമാക്കിയിരിക്കുന്നു. ജൂൺ 6,8 തീയതികളിൽ നടക്കുന്ന ധനനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കും. മെയ് 4നു റിസർവ് ബാങ്ക് അസാധാരണമായ യോഗം ചേർന്ന് റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിനും അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു.
കൂടുതൽ വായിക്കുക: ഇന്ത്യൻ ചായ ജനപ്രിയമാകുന്നു; അഞ്ചു വർ ഷത്തിനുള്ളിൽ കയറ്റുമതി 300 മിൽയണ് കിലോഗ്രാമായി ഉയരും