ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ ജൂണ് 27ൻ സർവകക്ഷി യോഗം വിളിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ നിർദേശത്തിനെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ നിർദേശത്തോട് പ്രതികരിക്കാൻ ബിജെപി നേതൃത്വം തയ്യാറല്ല. ബീഹാറിൽ ജാതി സെൻസസ് നടത്തുന്ന കാര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പി നേതൃത്വത്തോട് ആലോചിക്കാതെയാണ് സർവകക്ഷിയോഗം നടത്താനുള്ള തീരുമാനം മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്തതെന്ന് ബി.ജെ.പി ആരോപിച്ചു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർവകക്ഷി യോഗം ചേരാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ബി.ജെ.പിയുടെ നിസ്സഹകരണം കാരണം യോഗം വിളിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് രണ്ടാഴ്ച മുമ്പ് തേജസ്വി യാദവ് വീണ്ടും മുഖ്യമന്ത്രിയെ കണ്ടിരുന്നു. സർവകക്ഷി യോഗം ഉടൻ വിളിക്കുമെന്ന് മുഖ്യമന്ത്രി തേജസ്വി യാദവിൻ ഉറപ്പ് നൽകി. ഇതേതുടർന്ന് 27ൻ സർവകക്ഷിയോഗം വിളിക്കുമെന്ന് നിതീഷ് കുമാർ വിവിധ പാർട്ടി നേതാക്കളെ അറിയിച്ചു.
മറ്റ് പാർട്ടികൾ സമ്മതം മൂളിയെങ്കിലും ബിജെപി മാത്രം പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ സമ്മർദ്ദത്തിൻ വഴങ്ങി നിതീഷ് കുമാർ വീണ്ടും യോഗം മാറ്റിവയ്ക്കുമോ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉറ്റുനോക്കുന്നത്.