ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഒരു പ്രാദേശിക ജാപ്പനീസ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയെക്കുറിച്ച് പരാമർശിച്ചു.
“ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതി. സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള പങ്കാളിത്തമാണ് നമ്മുടേത്. മഹത്തായ 70 വർഷം പൂർത്തിയാക്കുന്ന നമ്മുടെ സവിശേഷ സൗഹൃദത്തിന്റെ യാത്ര ഞാൻ പിന്തുടരുന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ലേഖനത്തെ കുറിച്ച് എഴുതിയത്.