ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറി. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ചൈനയിലെ 10 നഗരങ്ങളിൽ നടത്താനിരുന്ന ടൂർണമെന്റ് പ്രതിസന്ധിയിലായി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഷ്യൻ കപ്പ് ഫൈനലിൽ നിന്ന് പിൻമാറുന്നതായി ചൈനീസ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.