ചൈനയിൽ യാത്രാവിമാനം തകർന്ന് വീണ് 132 പേർ മരിച്ചു. വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും അപകടം മനപ്പൂർവ്വം സംഭവിച്ചതാകാമെന്നുമാണ് റിപ്പോർട്ടുകൾ . വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് ഡാറ്റ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുന്നാൻറെ തലസ്ഥാനമായ കുൻമിംഗിൽ നിന്ന് ഹോങ്കോങ്ങിനടുത്തുള്ള ഗ്വാങ്ഷൗ നഗരത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം. 2022 മാർച്ച് 21 ൻ ഉച്ചയ്ക്ക് 1.11 ൻ കുൻമിംഗിൽ നിന്ന് പുറപ്പെട്ട വിമാനം 3.05ന് ഗ്വാങ്ഷൗവിൽ ഇറങ്ങേണ്ടതായിരുന്നു. വുഷു നഗരത്തിൻ മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിൻ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 29,100 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളിൽ 3,225 അടിയായി താഴ്ന്നതായി വിമാനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ 24 രേഖപ്പെടുത്തി.