Spread the love

ഇന്തോ-പസഫിക് മേഖലയിലെ വികസനം ഉറപ്പാക്കാനും ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മുക്തി, സുസ്ഥിര വികസനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവരാണ് ക്വാഡ് അംഗങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ജപ്പാൻ സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാൻറെ പുതിയ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണത്തെ തുടർന്ന് ടോക്കിയോ നഗരം സന്ദർശിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഏകദേശം 40,000 ഇന്ത്യക്കാരാണ് ജപ്പാനിലുള്ളത്. ജപ്പാനിലെ ഇന്ത്യൻ നിവാസികളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നതായും മോദി പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *