Spread the love

കൊവിഡ് കഴിഞ്ഞ് ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരൻ ജനിക്കുന്നുണ്ടെന്നു റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറം 2022ന്റെ വാർഷിക സമ്മേളനത്തിൽ ഓക്സ്ഫാം ഇന്റർനാഷണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂടാതെ ഈ വർഷം ഓരോ 33 മണിക്കൂറിലും ദശലക്ഷക്കണക്കിനു ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബിപി, ഷെൽ, ടോട്ടൽ എനർജി, എക്സോൺ, ഷെവ്റോൺ എന്നീ അഞ്ച് ഊർജ്ജ കമ്പനികൾ ചേർന്ന് ഓരോ സെക്കൻഡിലും 2,600 ഡോളർ ലാഭം നേടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യമേഖലയിൽ നിലവിൽ 62 പുതിയ ശതകോടീശ്വരൻമാരുണ്ട്. ശ്രീലങ്ക മുതൽ സുഡാൻ വരെ, ആഗോള ഭക്ഷ്യവില റെക്കോർഡ് ഉയരത്തിലെത്തുകയും സാമൂഹികവും രാഷ്ട്രീയവുമായ കോളിളക്കത്തിൻ കാരണമാവുകയും ചെയ്തു, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 60 ശതമാനവും കടക്കെണിയുടെ വക്കിലാണ്. അദ്ദേഹം പറഞ്ഞു. മഹാമാരിയും തുടർന്നുള്ള ഭക്ഷ്യ, ഊർജ്ജ വിലയിലെ കുത്തനെയുള്ള വർദ്ധനവും കോടീശ്വരൻമാർക്ക് ഒരു അനുഗ്രഹമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ഓരോ 30 മണിക്കൂറിലും ഒരു വ്യക്തി എന്ന നിരക്കിൽ 573 പേർ പുതിയ ശതകോടീശ്വരൻമാരായി മാറുന്നതോടെ ദശലക്ഷക്കണക്കിൻ ആളുകൾക്ക് നിലവിലെ ചെലവിൽ താങ്ങാനാവാത്ത വർദ്ധനവ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓക്സ്ഫാം ഇൻറർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ പറഞ്ഞു. ഈ വർഷം 263 ദശലക്ഷം ആളുകൾ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫാം ഇൻറർനാഷണൽ അറിയിച്ചു. കോവിഡ് -19 ൻറെ ആദ്യ 24 മാസങ്ങളിൽ ശതകോടീശ്വരൻമാരുടെ സമ്പത്ത് 23 വർഷത്തിലധികം ഉയർന്നു. ലോകത്തിലെ ശതകോടീശ്വരൻമാരുടെ സംയോജിത സമ്പത്ത് ഇപ്പോൾ ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിൻറെ (ജിഡിപി) 13.9 ശതമാനത്തിൻ തുൽയമാണ്. ഇത് 2000 ലെ 4.4 ശതമാനത്തിൽ നിന്ന് മൂന്നിരട്ടി വർദ്ധനവാണ്.

By

Leave a Reply

Your email address will not be published. Required fields are marked *