കോയമ്പത്തൂരിൽ പഴക്കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ രാസവസ്തുക്കൾ കലർന്ന 12,000 കിലോ മാമ്പഴം പിടികൂടി. 2,350 കിലോ മുസമ്പിയും പിടിച്ചെടുത്തു. ജില്ലാ കളക്ടർ ജി.എസ്. സമീറൻറെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. രാവിലെ മുതൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ 45 കടകളിലാണ് ഉദ്യോഗസ്ഥർ കയറിയത്.