കേരള പൊലീസിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരുടെ എണ്ണം കുറച്ചേക്കുമെന്ന് സൂചന. 80 പൊലീസുകാരെ പിൻവലിക്കാനാണു നീക്കം. ശമ്പള കുടിശിക ഇനത്തിൽ 35. 67 കോടി രൂപ കൊച്ചി മെട്രോ കോർപറേഷൻ ലിമിറ്റഡിൽ (കെഎംആർഎൽ) നിന്നു ലഭിക്കാനുള്ളതിനെ തുടർന്നാണു കേരള പൊലീസിന്റെ നടപടി.