ഇന്ധനവില കുറച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. കേന്ദ്രസർക്കാരിനെ പരിഹസിച്ച് കൊണ്ടായിരുന്നു സുധാകരൻറെ പ്രതികരണം.
ഇന്ധന നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തെ കൊള്ള തിരികെ നൽകുന്നതിന് തുല്യമെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇന്ധന നികുതി കുറച്ച ദിവസം എൽപിജി സബ്സിഡി ഏർപ്പെടുത്തിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ മുന്നോടിയായാണ് കേന്ദ്ര സർക്കാരിൻറെ നീക്കം. അത്തരം നടപടികളും ഇളവുകളും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും വില വർദ്ധനവിൽ പ്രതിഫലിക്കും. വിലക്കയറ്റം വർധിപ്പിച്ച ചരിത്രമാണ് മോദി സർക്കാരിനുള്ളതെന്നും സുധാകരൻ പറഞ്ഞു.