Spread the love

കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ഉടനുണ്ടാകില്ല. ഡി.വൈ.എഫ്.ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് പരാതി നൽകിയത്.

ഈ വിഷയത്തിലായിരുന്നു പൊലീസ് കമ്മീഷണറുടെ വിശദീകരണം. സുധാകരൻറെ പ്രസംഗത്തിൻറെ വീഡിയോ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഏഷ്യാനെറ്റ് ൻയൂസിനോട് പറഞ്ഞു.

സുധാകരൻ നടത്തിയത് അതിരുകടന്ന പരാമർശമാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ നായയെപ്പോലെയാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻറെ പരാമർശം. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകൻ പൊലീസിൽ പരാതി നൽകിയിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *