ഡീസൽ അമിതവില ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും പൊതുമേഖലാ എണ്ണക്കമ്പനികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചിൻറേതാണ് നടപടി.
എണ്ണക്കമ്പനികൾക്കെതിരെ കെ.എസ്.ആർ.ടി.സിക്ക് കോടതിയിൽ പോകാനാവില്ലെന്നും മധ്യസ്ഥത വഹിക്കാൻ മാത്രമേ കഴിയൂവെന്നുമുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ ഹർജി എട്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഇതുംകൂടി വായിക്കുക: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം നാളെ