വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവും അതീവ ജാഗ്രതയിൽ. കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡസൻ കണക്കിന് കുരങ്ങുപനി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ രോഗവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചിക്കൻപോക്സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു. 1958 ൽ കുരങ്ങുകളിൽ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി 1970 കളിലാണ് മനുഷ്യരിൽ ആദ്യമായി കണ്ടെത്തിയത്. 1970 മുതൽ പതിനൊന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച ഈ രോഗം മുമ്പ് നൈജീരിയയിൽ (2017) റിപ്പോർട്ട് ചെയ്തിരുന്നു.