Spread the love

ചരിത്രസ്മാരകമായ കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ തീരുമാനം. കുത്തബ് മിനാരിന്റെ പരിസരത്ത് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും വിക്രമാദിത്യനാണ് ഇത് നിർമ്മിച്ചതെന്നുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിച്ച് ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യ്ക്ക് സാംസ്കാരിക മന്ത്രാലയം നിർദ്ദേശം നൽകി.

വിക്രമാദിത്യനാണ് കുത്തബ് മിനാർ നിർമ്മിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ അവകാശപ്പെട്ടിരുന്നു. “സൂര്യനെ പഠിക്കാനായി നിർമ്മിച്ച കെട്ടിടമാണിത്”
എന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിർമ്മാണം നടന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തൻറെ പക്കലുണ്ടെന്ന് ധരംവീർ ശർമ്മ അവകാശപ്പെട്ടു. സൂര്യനെ നോക്കുന്നതിനായി 25 ഇഞ്ച് ചരിവിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂര്യൻ ഭ്രമണം ചെയ്യുമ്പോൾ, കുത്തബ് മിനാറിൽ നിന്ന് നിഴലുകളുടെ മാറ്റം കൃത്യമായി നിരീക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുത്തബ് മിനാർ നിർമ്മാണത്തിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ തത്വമുണ്ടെന്നും വിക്രമാദിത്യൻ ഇതെല്ലാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ധരംവീർ ശർമ്മ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *