സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ 80 ലധികം കുട്ടികൾക്കാണ് രോഗം ബാധിച്ചത്.
ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
രോഗം ബാധിച്ച ആളുകൾക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന നിറത്തിലുള്ള കുമിളകൾ ഉണ്ടാകാം. അതുകൊണ്ടാണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്. ചൊറിച്ചിൽ, ചർമ്മത്തിൽ തിണർപ്പ്, ശരീരവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഡെങ്കിപ്പനിയെയും ചിക്കുൻഗുനിയയെയും ബാധിക്കുന്ന അതേ വൈറസുകൾ തങ്കളി പനിക്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു.