34 വർഷം പഴക്കമുള്ള കേസിൽ കീഴടങ്ങൽ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടണമെന്ന് സിദ്ദു അഭ്യർത്ഥിച്ചു. കേസിൽ ഇന്നലെയാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചത്.
1988ൽ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗുർനാം സിങ്ങിനെ മർദ്ദിച്ച കേസിൽ സിദ്ദുവിനു ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചിരുന്നു. നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇയാളെ മൂന്ന് വർഷം തടവിനു ശിക്ഷിച്ചിരുന്നു.
2018ൽ 1000 രൂപ പിഴയീടാക്കി ശിക്ഷ ഇളവുചെയ്ത സിദ്ദുവിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഗുർനാം സിംഗിൻ ഒരു വർഷം കൂടി തടവ് ശിക്ഷ വിധിച്ചത്.