കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീർ ഉൾപ്പെടെ 10 പേരുടെ ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് വിധി. എം എച്ച് ഫൈസൽ, ഉമർ ഫാറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്.