കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിൻറെ 15 ഷട്ടറുകളും തുറന്നു. രാവിലെ 8 ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെൻറീമീറ്ററും ഉയർത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് 15 ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർ ഡാമിൻറെ ഷട്ടറുകൾ നാളെ മുതൽ 26 വരെ വിവിധ സമയങ്ങളിൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇടുക്കി കല്ലാർ ഡാമിൻറെ ഷട്ടറുകൾ നാളെ മുതൽ 26 വരെ വിവിധ സമയങ്ങളിൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി ഷട്ടറുകൾ ഉയർത്തുകയും വെള്ളം വറ്റിക്കുകയും ചെയ്യുന്നു. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കളമശേരി ചങ്ങമ്പുഴ നഗറിലെ വീടുകളിൽ വെള്ളം കയറി. 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പള്ളി, എംജി റോഡ്, കലൂർ സൗത്ത് എന്നിവ വെള്ളത്തിനടിയിലായി. എംജി റോഡിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.