കുമളി: മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തി കൊണ്ടുപോകുകയായിരുന്ന തടികൾ ഫോറസ്റ്റ് ഇടുക്കി ഫ്ലയിങ് സ്ക്വാഡ് പിടികൂടി. കുമളി അട്ടപ്പള്ളത്ത് അമ്പതോളം ഏക്കർ വരുന്ന സ്വകാര്യ ഭൂമിയിൽ നിന്ന് അനധികൃതമായി മരങ്ങൾ വെട്ടി കടത്തുന്നു യെന്നു ഇടുക്കി ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ. ഷാൻഡി ടോമിനു രഹസ്യ വിവരം ലഭിച്ചിരുന്നു . ഡി.എഫ്.ഒ യുടെ നിർദ്ദേ ശ പ്രകാരം റേഞ്ചാ ഫീസർ അരവിന്ദ് ബാലകൃഷ്ണ്ന്റെ നേതൃ ത്വത്തിൽ വീറ്റ് ഫോറസ്റ്റ് മാരായ ശ്രീകുമാർ , ദേവകുമാർ എന്നിവർ ചേർന്ന് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കുമളി ചെ ളി മടയിൽ വെച്ചാണ് ലോറിയും തടിയും കസ്റ്റഡിയിലെടുത്തത്. .പാഴ് മരങ്ങൾ കൊണ്ടുപോകുന്നതിനുള്ള സെൽഫ് ഡിക്ലറേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിൽ വെൺ തേക്ക് , മരുത് തുടങ്ങിയ മരങ്ങളും ലോറിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. മരങ്ങൾ മുറിച്ച സ്ഥലത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പടം ഉണ്ട്.
അനധി കൃതമായി ലോറിയിൽ വെട്ടി കടത്തിയ മരങ്ങൾ ഫോറസ്റ്റ് ഇടുക്കി ഫ്ളൈയിം ഗ് സ്ക്വാഡ് കുമളിയിൽ പിടികൂടിയപ്പോൾ