Spread the love

ഉപയോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുകയും അന്യായമായ ഇടപാടുകൾ നടത്തുകയും ചെയ്തതിനു ഓൺലൈൻ ടാക്സി സേവനങ്ങളായ ഓല, ഊബർ എന്നിവയ്ക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിപിഎസ്എഐ) നോട്ടീസ് നൽകി. പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനത്തിലെ അപര്യാപ്തത, റൈഡുകൾ റദ്ദാക്കുന്നതിനു ഈടാക്കുന്ന അമിത നിരക്ക് എന്നിവയുടെ പേരിലാണ് നോട്ടീസ് നൽകിയതെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

2021 ഏപ്രിൽ 1 നും 2021 ഏപ്രിൽ 1 നും ഇടയിൽ, നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൻ ഓലയ്ക്കെതിരെ 2,482 പരാതികളും യൂബറിനെതിരെ 770 പരാതികളും ലഭിച്ചു. സേവനത്തിലെ വീഴ്ചകൾ, മുൻകൂർ പേയ്മെൻറുകൾ തിരികെ നൽകാത്തത്, അനധികൃത ചാർജിംഗ്, അമിത നിരക്ക് ഈടാക്കൽ, തെറ്റായ വാഗ്ദാനങ്ങൾ, അക്കൗണ്ട് ബ്ലോക്കിംഗ്, സേവനത്തിലെ കാലതാമസം, തട്ടിപ്പുകൾ തുടങ്ങിയവ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.

വാഹനങ്ങൾ ബുക്ക് ചെയ്ത പ്ലാറ്റ്ഫോമിൽ കസ്റ്റമർ കെയർ നമ്പറും പരാതി പരിഹാര ഓഫീസറുടെ നമ്പറും രേഖപ്പെടുത്തിയിട്ടില്ലെന്നും ഉപയോക്താക്കൾ പരാതിയിൽ ആരോപിക്കുന്നു. യാത്ര റദ്ദാക്കുന്നതിനുള്ള നിരക്ക് ട്രിപ്പ് ബുക്ക് ചെയ്യുന്ന സമയത്ത് രേഖപ്പെടുത്തണം. എന്നിരുന്നാലും, ഇത് ബുക്കിംഗ് പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഡ്രൈവർമാർ സവാരി ചെയ്യാൻ വിമുഖത കാണിക്കുമ്പോൾ, ഉപയോക്താക്കൾ ട്രിപ്പ് റദ്ദാക്കാൻ നിർബന്ധിതരാകുകയും അനാവശ്യമായി റദ്ദാക്കൽ നിരക്ക് വഹിക്കേണ്ടിവരികയും ചെയ്യുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *