ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ തെലങ്കാന സ്വദേശിയായ 56-കാരന് മോചനം നേടി കൊടുത്തിരിക്കുകയാണ് ഡോക്ടർമാർ. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെ ഇയാളുടെ വൃക്കയിലെ 206 കല്ലുകളാണ് പുറത്തെടുത്തത്.
ഹൈദരാബാദിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വൃക്കകളിൽ നിന്ന് നിരവധി കല്ലുകൾ നീക്കം ചെയ്യുന്നതിനായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. നൽഗൊണ്ട സ്വദേശിയായ വീരമല രാമലക്ഷ്മയ്യയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീരമല രാമലക്ഷ്മയ്യയെ ആദ്യം പ്രദേശത്തെ ഒരു ഡോക്ടറുടെ അടുത്തേക്ക് റഫർ ചെയ്തു. നൽകിയ മരുന്ന് കഴിച്ചതിൻ ശേഷം വേദനയ്ക്ക് താൽക്കാലിക ശമനം ലഭിച്ചെങ്കിലും, അത് എല്ലാ ദിവസവും അദ്ദേഹത്തെ അലട്ടിയിരുന്നു. വിട്ടുമാറാത്ത വേദനയും ജോലിയെ ബാധിച്ചു.