പുതുതായി ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ഒരു വെള്ളി നാണയം പ്രഖ്യാപിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ട പ്രൈമറി സ്കൂൾ കൂടുതൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ ആശയം നടപ്പിലാക്കുന്നു. ഈ കന്നഡ മീഡിയം സ്കൂളിനു 150 വർഷം പഴക്കമുണ്ട്.
നിലവിൽ ആൺ കുട്ടികൾക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ഈ സർക്കാർ സ്കൂളിൽ നല്ല നിലവാരമുള്ള സൗകര്യമുണ്ട്. പാഠപുസ്തകങ്ങൾ, യൂണിഫോമുകൾ, പഠന യാത്രകൾ എന്നിവയ്ക്ക് പുറമെ ഇംഗ്ലീഷിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സൗജൻയ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 112 വിദ്യാർത്ഥികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്. സൗകര്യങ്ങൾ ഉണ്ടായിട്ടും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെയാണ് അധികൃതർ പുതിയ ആശയവുമായി രംഗത്തെത്തിയത്. അഡ്മിഷൻ കിട്ടുന്ന കുട്ടിക്ക് ഒരു ‘വെള്ളി നാണയം’.