ആന്ധ്രാപ്രദേശിലെ റായൽസീമക്ക് സമീപം നിലനിന്നിരുന്ന ചുഴലിക്കാറ്റ് ദുർബലമായി. അതേസമയം, ഒഡീഷ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴയുണ്ടാകും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത്, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ചമ്പക്കുളം പൊങ്ങമ്പ്രയിൽ കൊയ്തെടുത്ത 200 ഏക്കർ നെൽവയലുകൾ ഒലിച്ചുപോയി.