Spread the love

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ല. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂർ പുനലൂർ ഡെയ്ലി എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ റിസർവ്ഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ.

നേരത്തെ റദ്ദാക്കിയ പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴ വഴി 30 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ്, കൊച്ചുവേളി-ലോകമാൻയതിലക് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്, നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിട്ടു.

വൈദ്യുതി ക്ഷാമം: കൽക്കരി ഗതാഗതം സുഗമമാക്കാൻ 657 ട്രെയിനുകൾ റദ്ദാക്കി

By

Leave a Reply

Your email address will not be published. Required fields are marked *