കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വൻറി 20ക്ക് ആർ വോട്ട് ചെയ്യുമെന്ന ആംആദ്മി പാർട്ടിക്കും ട്വൻറി-20ക്കുമെതിരെ രൂക്ഷവിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ.
ബൂർഷ്വാസിയുടെ ആദ്യ മുഖം കോൺഗ്രസാണെന്നും രണ്ടാമത്തെ മുഖം എഎപിയും ട്വൻറി 20യും ആണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ എഎപിയുടെ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെയും ട്വൻറി 20യുടെയും വോട്ടുകൾ എൽ.ഡി.എഫിൻ ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽക്കില്ലെന്നും മന്ത്രി പറഞ്ഞു.