ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതി. പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് ചില വിവരങ്ങൾ മാത്രം ചോർന്നതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വിമർശനം. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ സർവേ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
തിരഞ്ഞെടുത്ത വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാണ്. ഇത് അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അത് കോടതിയിൽ സമർപ്പിക്കണമായിരുന്നു. അത് തുറക്കേണ്ടത് കോടതിയാണ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വ്യാഴാഴ്ചയാണ് മുദ്രവച്ച കവറിൽ വിശദാംശങ്ങൾ വാരണാസി കോടതിക്ക് കൈമാറിയത്. സാഹോദര്യവും സമുദായങ്ങൾ തമ്മിലുള്ള സമാധാനവും കോടതിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും സുപ്രീം കോടതി പറഞ്ഞു.
നമുക്ക് സന്തുലിതാവസ്ഥയും ശാന്തതയും ആവശ്യമാണ്. രാജ്യത്ത് സന്തുലിതാവസ്ഥ നിലനിർത്താനുള്ള സംയുക്ത ദൗത്യത്തിലാണ് ഞങ്ങൾ,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിഷയം സങ്കീർണ്ണവും സെൻസിറ്റീവുമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ ജഡ്ജിക്ക് പകരം ഒരു ജില്ലാ ജഡ്ജിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നു. കാരണം കൂടുതൽ പരിചയസമ്പന്നരായ ഒരാൾ അത് കേൾക്കുന്നതാണ് നല്ലത്,” കോടതി പറഞ്ഞു.