ഗുവാഹത്തി: ഉച്ചഭക്ഷണത്തിനായി ഗോമാംസം കൊണ്ടുവന്ന ഹെഡ്മിസ്ട്രസ് ഗുവാഹത്തിയിലെ സ്കൂളിൽ അറസ്റ്റിൽ. അസമിലെ ഗോൾപാറ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഐപിസി 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് 56 കാരനായ ഹെഡ്മാസ്റ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയാണ് പരാതി നൽകിയത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. അടുത്ത ദിവസം തന്നെ ഗോൾപാറ ഹുർകാചുംഗി എംഇ സ്കൂളിലെ പ്രധാനാധ്യാപികയായ ദലീമ നെസയെ ലഖിംപൂർ ഏരിയ പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുവന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് കൊണ്ടുവന്ന് മറ്റ് ജീവനക്കാർക്ക് നൽകിയെന്നാണ് മാനേജ്മെൻറിൻറെ പരാതി. ചില ജീവനക്കാർക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. സംഭവത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മാനേജ്മെൻറിൻറെ പരാതിയിൽ പറയുന്നു.