Spread the love

ഇറ്റാലിയൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് എ സി മിലാൻ തിരിച്ചെത്തി. നീണ്ട 11 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഇറ്റാലിയൻ ലീഗ് കിരീടം നേടി. ഇന്ന് അവസാന ദിവസം ഒരു പോയിന്റ് മതിയായിരുന്നു അവർക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ. സസുവോലോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അവർ അനായാസം കിരീടം നേടി.

ഇന്ന് ഒരു എവേ മത്സരമായിരുന്നെങ്കിലും മിലാൻറെ ആധിപത്യം പ്രകടമായിരുന്നു. കളി തുടങ്ങി 36 മിനിറ്റിനുള്ളിൽ തന്നെ മിലാൻ 3 ഗോളുകൾക്ക് മുന്നിലെത്തി. എസി മിലാൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജിറൂദ് ഇരട്ടഗോൾ നേടി. 17-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. 32-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ പിറന്നത്. 36-ാം മിനിറ്റിൽ കെസി മൂന്നാം ഗോളും നേടി.

മത്സരത്തിൽ സാംപ്ഡോറിയയെ തോൽപ്പിച്ച ഇൻറർ മിലാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

By

Leave a Reply

Your email address will not be published. Required fields are marked *