ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
34 കാരനായ ജോക്കോവിച്ചിൻറെ സീസണിലെ ആദ്യ കിരീടമാണിത്. കോവിഡ് -19 വാക്സിൻ ലഭ്യമല്ലാത്തതിനാൽ നിരവധി വിവാദങ്ങളിൽ അകപ്പെട്ട ദ്യോക്കോവിച്ചിൻ ഇത് വലിയ ആശ്വാസമാണ്. ജോക്കോവിച്ചിൻറെ കരിയറിലെ 1001-ാം വിജയമാണിത്. സെമിയിൽ കാസ്പർ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കരിയറിൽ 1000 റണ്‍സ് തികച്ചത്.