ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും പാകിസ്ഥാൻ നിരോധിച്ചു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമയാണ് നിരോധനം എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അവശ്യമല്ലാത്ത എല്ലാ വസ്തുക്കൾക്കും ഈ നിബന്ധന ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ വിലയേറിയ വിദേശനാണ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററിലൂടെ അറിയിച്ചു.
പാകിസ്ഥാൻ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ഇറക്കുമതി പേയ്മെന്റുകളും കടപ്പത്ര പേയ്മെന്റുകളും കാരണം വിദേശനാണ്യ വിനിമയം കഴിഞ്ഞ ആഴ്ചകളിൽ കുത്തനെ ഇടിഞ്ഞു. പാകിസ്ഥാനിലെ സെൻട്രൽ ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ കരുതൽ ശേഖരവും 2020 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.