Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെയും ഉക്രൈനിലെയും വെല്ലുവിളികളും ടോക്കിയോയിൽ നടക്കുന്ന ഉച്ചകോടിയിൽ ചർച്ച ചെയ്യും. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബാനിസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജോ ബൈഡനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് ടോക്കിയോയിലേക്ക് പുറപ്പെടുന്നതിൻ മുമ്പ് മോദി പറഞ്ഞിരുന്നു. ആഗോള വിഷയങ്ങളിൽ ഓസ്ട്രേലിയയുമായും ജപ്പാനുമായും ഇന്ത്യ കൂടുതൽ സഹകരണ കരാറുകളിൽ ഏർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

By

Leave a Reply

Your email address will not be published. Required fields are marked *