Spread the love

സംസ്ഥാനത്തുടനീളം ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സംസ്ഥാനത്ത് സാധ്യതയുണ്ട്. കനത്ത മഴയുടെയും കാറ്റിൻറെയും പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ ഇന്നും തുടരും. കേരളത്തിൻറെ തീരപ്രദേശങ്ങൾ ഒറ്റപ്പെട്ട ശക്തി പ്രാപിച്ചേക്കാം. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ ചുഴലിക്കാറ്റിൻറെ സാന്നിധ്യവും അതിൻറെ ഭാഗമായ കാറ്റും കാരണം കേരളത്തിൽ കനത്ത മഴ ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

By

Leave a Reply

Your email address will not be published. Required fields are marked *