ഇന്ധനത്തിൻറെ എക്സൈസ് തീരുവ കുറച്ചത് മൂലം നഷ്ടം നേരിട്ടത് സർക്കാരിൻ മാത്രമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിൽ മാറ്റമില്ല. അതിനാൽ, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ല.
പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സർക്കാരിൻ ഉണ്ടാവുകയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. നേരത്തെ, 2021 ൽ എക്സൈസ് തീരുവ കുറച്ചപ്പോൾ കേന്ദ്ര സർക്കാരിൻ 1,20,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ വർഷം എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിൻ മൊത്തം 2,20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
2014-22 ലെ റിസർവ് ബാങ്കിൻറെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം വികസന ചെലവ് 90.9 ലക്ഷം കോടി രൂപയാണ്. എന്നാൽ 2004-14 കാലയളവിൽ വികസനത്തിനായി അനുവദിച്ച തുക 49.2 കോടി രൂപ മാത്രമായിരുന്നു.