Spread the love

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻറെ തലപ്പത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. 2017ൽ ഡൽഹി ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. പ്രഫുൽ പട്ടേലിനെ കോടതി ഉടൻ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും പകരം എ.ഐ.എഫ്.എഫിൻറെ ഭരണചുമതലയുള്ള മൂന്നംഗ ഭരണസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

സുപ്രീം കോടതി മുൻ ജഡ്ജി അനിൽ ആർ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവർക്കാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻറെ ഇടക്കാല ചുമതല.

2017 ൽ എ.ഐ.എഫ്.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് പട്ടേലിനെ തിരഞ്ഞെടുത്തത് ദേശീയ കായിക ചട്ടത്തിൻ അനുസൃതമല്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. അതാണ് സുപ്രീം കോടതി കണ്ടെത്തിയത്. എത്രയും വേഗം ഐഎഫ്എഫ് പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും.

By

Leave a Reply

Your email address will not be published. Required fields are marked *