Spread the love

വാഗമണ്ണിൽ ഓഫ് റോഡ് യാത്ര നടത്തിയതിനു നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു.ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായേക്കില്ല. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ ഇതിനകം ജാമ്യം എടുത്തിട്ടുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ ഇതിനകം ജാമ്യം എടുത്തിട്ടുണ്ട്. അനുമതിയില്ലാതെ അപകടകരമായ രീതിയിൽ ഓഫ് റോഡ് യാത്ര നടത്തിയതിൻ കേസെടുത്തു. കളക്ടർ വിലക്കിയ ഓട്ടമത്സരത്തിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്കെതിരെ കേസ്. സംഘാടകർക്കും സൈറ്റിന്റെ ഉടമയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റേസുകൾ കളക്ടർ നിരോധിച്ചു. അതേസമയം, വാഗമണ്ണിലെ ഓഫ് റോഡ് സവാരിയിൽ പങ്കെടുത്ത നടൻ ജോജു ജോർജിനും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടപടി. ജോയിൻറ് ആർ.ടി.ഒയെ നിയമിക്കുമെന്നും ഇടുക്കി ആർ.ടി.ഒ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *