Spread the love

മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഐഎൻഎക്സ് മീഡിയ മുൻ മേധാവി ഇന്ദ്രാണി മുഖർജിക്ക് (50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2012ൽ മകൾ ഷീനയെ (25) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലാണ്. ഇന്ദ്രാണി ഷീനയെ കൊന്ന് തീകൊളുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്ന, പീറ്റർ മുഖർജി എന്നിവരും കേസിൽ പ്രതികളാണ്.

ഷീന തൻറെ സഹോദരിയാണെന്ന് ഇന്ദ്രാണി നേരത്തെ പറഞ്ഞിരുന്നു. പീറ്ററിൻറെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്വത്ത് നൽകിയില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഷീന ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. കൊലപാതകത്തിന് ശേഷം ഷീന 2012ലാണ് യുഎസിലേക്ക് പോയതെന്ന് ഇന്ദ്രാണി എല്ലാവരോടും പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഷീനയെ താൻ ഓടിച്ച കാറിലാണ് കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയ റായ് കേസിൽ മാപ്പുസാക്ഷിയായി. അഞ്ച് വർഷത്തെ വിചാരണത്തടവിന് ശേഷം കഴിഞ്ഞ വർഷമാണ് പീറ്ററിന് ജാമ്യം ലഭിച്ചത്.

മകൾ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് ഇന്ദ്രാണി മുഖർജി ജയിലിൽ സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചിരുന്നു. ഷീനയെ കശ്മീരിൽ കണ്ടതായി സഹതടവുകാരൻ കത്തിൽ പറയുന്നു. ഇന്ദ്രാണി മുഖർജിയുടെ വാദം സിബിഐ തള്ളിയിരുന്നു. ഷീന യഥാർത്ഥത്തിൽ മരിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിൻറെ ഡിഎൻഎ ഇന്ദ്രാണിയുടെയും ഷീനയുടെയും സാമ്പിളുകളുമായി പൊരുത്തപ്പെടുന്നുവെന്നതാണ് പ്രധാന തെളിവെന്ന് സിബിഐ കോടതിയെ അറിയിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *