ആഫ്രിക്കയിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ ആകെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. ഞായറാഴ്ച വൈകുന്നേരം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു.
ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. ഭൂഖണ്ഡത്തിലുടനീളമുള്ള മരണസംഖ്യ 252,892 ആണ്, 10,918,957 പേർ ഇതുവരെ രോഗമുക്തി നേടിയതായി ആഫ്രിക്കൻ യൂണിയൻറെ (എയു) പ്രത്യേക ആരോഗ്യ പരിപാലന ഏജൻസി അറിയിച്ചു.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്, 3,921,633 കേസുകൾ. മൊറോക്കോയിൽ 1,166,530 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യ ആഫ്രിക്കയിലാണ് ഏറ്റവും കുറവ് രോഗികളുള്ളത്.