അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാലു ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലെയും മേഘാലയയിലെയും പല ഭാഗങ്ങളിലും റോഡ്, റെയിൽ വേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേരും ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിൽ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ ആറുപേരെ കാണാതായി. 24 ജില്ലകളിലെ 811 ഗ്രാമങ്ങളിലായി 2,02,385 പേരെ ദുരന്തം ബാധിച്ചതായും 6,540 വീടുകൾ ഭാഗികമായും പൂർണമായും തകർന്നതായും എഎസ്ഡിഎംഎ അറിയിച്ചു.
#WATCH ससम: हन हन 屃हैातत ा़ हैााहालात बन गहहैं, लोग अपने घरों से पानी निकालते हुए दिखे। pic.twitter.com/vMVN2WPTG8