സോക്കർ ഫെഡറേഷൻ, വിമൻസ് പ്ലെയേഴ്സ് അസോസിയേഷൻ, പുരുഷ ഫുട്ബോൾ അസോസിയേഷൻ എന്നിവ സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്. കരാർ പ്രകാരം പുരുഷ, വനിതാ താരങ്ങൾക്ക് തുൽയ വേതനം ലഭിക്കും. കൂടാതെ, അലവൻസുകളും സമ്മാനത്തുകയും തുൽയമായി നൽകും. ലോകകപ്പ് സമ്മാനത്തുക മൊത്തത്തിൽ പരിഗണിച്ച് തുൽയമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ബ്രിട്ടൻ, ബ്രസീൽ, ൻയൂസിലൻഡ്, ഓസ്ട്രേലിയ, നോർവേ എന്നീ രാജ്യങ്ങൾ മുമ്പ് ഫുട്ബോളിൽ തുൽയ വേതനം നടപ്പാക്കിയിട്ടുണ്ട്.
അമേരിക്കൻ വനിതാ ഫുട്ബോൾ സൂപ്പർ താരങ്ങളായ മേഗൻ റാപിനോയും കാർലി ലോയിഡും തുൽയ വേതനത്തിനായി പരസ്യമായി രംഗത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനായി വനിതാ താരങ്ങൾ നിയമപോരാട്ടം നടത്തി.