ഈ അധ്യയന വർഷം മുതൽ അധ്യാപകർക്കും അധ്യാപന രംഗത്ത് മികവ് തെളിയിക്കേണ്ടി വരും. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കർശന പഠന ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തും. സംസ്ഥാനത്തെ അധ്യാപകരുടെ ഗുണനിലവാരം ഓരോ 3 മാസത്തിലും വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.